report aap congress reach deal to support yashwant sinha
ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ദില്ലിയില്‍ എഎപിയും കോണ്‍ഗ്രസും ഒരുമിച്ച് നീങ്ങും. ഇരുപാര്‍ട്ടികളും സഖ്യം ചേര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചുവെന്ന് റിപ്പോര്‍ട്ട്. ദില്ലിയിലെ ലോക്‌സഭാ സീറ്റുകള്‍ ഇരുപാര്‍ട്ടികളും തുല്യമായി പങ്കുവെക്കും. ഒരു സീറ്റ് ബിജെപി വിമത നേതാവിന് വിട്ടുകൊടുക്കുമെന്ന് വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.